Loading No Rival Network
695

Song

695

Chathiyan, Sarshyamzz, Rakz Radiant, Don Poga, Lxd VYB, SVNFLVR, Strix66, Laxrel, ILAAYAK

Lyrics

Intro

Believe me, you have no rivals

ചതിയൻ

ഇത് പുതു വരി, കഥ പറ മടിയന്, മല പണി തരും വേഗം ഇത് ഒരു തുടക്കം, ഞാൻ ഒടച്ചു ഇന്ന് തേങ്ങ ഗണപതി ഫലം തരും, അമ്പരം തൊടും റാപ്പിന് സാമ്പിൾ, തമ്പുരു സമ്മതം മഴ വരും ചതിയന് മൽഹാറോ മോഹനം? ദേവസഭാതലം, battle കാഹളം TVM എല്ലാർക്കും ഞങ്ങടെ സ്വാഗതം

സർഷ്യാംസ്

ചെങ്കുത്തായൊരു പാത ഉയർത്താൻ ഞാൻ അവധൂത സാധാ ഞാൻ ഇപ്പൊ ട്രാക്കില് ദാദാസാഹിബ്‌ ഫാൽക്കെ Lyrically അഭിനയ കുലപതി മാർക്കേ നുറുക്കിയിട്ട് TVM-മിൽ അല്ലാത്തൊരു ചാക്കേൽ (ചാക്കയിൽ) NF എന്ന് പറഞ്ഞാൽ വക്കച്ചൻ ളാഹയിൽ കേറും നിന്റെ അപച്ചൻ പ്ലാവേൽ മുത്തശ്ശി വാവേ മാർ തണ്ട (മാർത്താണ്ഡ) കേറില്ല അമ്മച്ചി പ്ലാവേൽ

ഇലായക്

ചിലയ്ക്കല്ലേ മാൻ, ഇനി മിണ്ടാതിരി ഈ തിളപ്പൊക്കെ ലാസ്റ്റിലും കണ്ടാൽ മതി നിന്റെ കാതിൽ മുഴുവനും ഇന്നെൻ കൃതി നിന്നെ കറക്കി വീഴ്ത്തുന്ന ചിന്താഗതി ഓർത്തിട്ട് ഇരുന്നങ്ങ് തേങ്ങ് കേട്ടിട്ട് കേട്ടിട്ട് കിടന്നങ്ങ് മോങ്ങ് വിളിച്ചോണ്ട് വാ നിന്റെ പലതരം ഗ്യാങ് എനിക്ക് ഞാൻ തന്നെയാ കൈത്താങ്ങ് ഇലായക്

ഡോൺ പൊഗ

കലഹം കാഹളം കോപം ജീവിതം ഇല്ല വിചാരം ലോകം കത്തിച്ച് കത്തിച്ച് ലക്ഷ്യം സ്ഥാനം കാമം നരകം സർവം അഹം പരബ്രഹ്മം നിന്നുള്ളിൽ ഖൽവിദം കർമ്മം

സ്ട്രിക്സ്66

6 for the bars and 6 for the bass Payback, be ready for the chase നാണയം പോലെ ഞാൻ flip Rap-ലും beat-ലും ഉടുമ്പ് പോലെന്റെ grip Dark of the night-ൽ റാഞ്ചണ മൂങ്ങ ഞാൻ Strix സകലകല got tricks തിരുത്തി എഴുതി കഥകൾ ഞാൻ തരിശു ഭൂമി പൂത്തിതാ ചിരിച്ച് കളിച്ച് തള്ളി കളഞ്ഞപ്പോ തിരിച്ചു വരും എന്ന് അറിഞ്ഞില്ല

സൺഫ്ലവർ

എത്തി SVNFLVR ചുഴലിക്കാറ്റ് Sequel to Okhi M-റാപ്പിൻ കാടിൽ (yeah) കൊലയാളി on the track, we stand behind our bars മലയാളി flow, അത് അളക്കാൻ സാധാ ത്രാസ് ഒന്നും പോരാ Got spitter-ൻ്റെ ചോര തുറക്കും door, yeah (Dora) we explorers We learn from the legends and we take it a step further T.V.M B.I.M ബീറ്റിൻ murder NRN, heard of us? You gon' be like word up On top with the day ones, the rest are third up

റാക്സ് റേഡിയന്റ്

Rakz on the mic, yeah വന്നോനും പോയോനും സീനിൽ നിന്നില്ല നിന്നത് TVM മണ്ണിലാ Ten of the best ഇപ്പോ back on the ബീറ്റിലാ Darkest of days-ലും shining like വെണ്ണിലാ I'm a vaasi (അമാവാസി) of the capital city കണ്ടോടാ, കേട്ടോടാ NRN hit it വരികാ, തരികാ, തെറിക്കാ, പൊളിക്കാ Routine habit പഠിച്ചാ ക്ഷണിക്കാം വാചക പാചകം booth in the kitchen Feeling like a delivery boy on a mission In the labour room like a വയറ്റാട്ടി Birthing these kids, I'm delivering greatness ദിനംപ്രതി in the studio അവിടെ പെറ്റു കിടന്നപ്പോ hustle undisputed ആയതെന്റെ statement

എൽ എക്സ് ഡി വൈബ്

One day I'ma blow up, Top G hi di (ജിഹാദി) 72 ആയാലും still going hard D Malayala rap-ൻ ഇതിഹാസം like a possum Back from the grave നമസ്കാരം Repping TVM like my ജീവിതം Authentic to the core like മാണിക്യം ആട്ടും തുപ്പും മാറി ആളുകൾ തരും ഒരു നാൾ എനിക്ക് ആദരം Oooh നേരം പോകും തോറും വീര്യം കൂടും ഗാനം സ്നേഹം സമാധാനം Oooh നേരം പോകും തോറും വീര്യം കൂടും ഗാനം വാ വാ വാ

ഡോൺ പൊഗ

ഞാൻ പറഞ്ഞ കാര്യം നീ മനസ്സിലാക്ക് ഞാൻ ഭരിച്ച് വാഴും എന്റെ നാട് dark

സർഷ്യാംസ

ഹമ്മുറാബി ഉൾകാഴ്ച കണ്ണിനു കണ്ണ് ഇന്ത ലോബി നിന്നൂടെ എല്ലാം കണ്ണിലെ മണ്ണ്

റാക്സ് റേഡിയന്റ്

തലച്ചോറ് വിളമ്പി, വരി തൊട്ട് നക്ക് നീ കൊണ കൊണ, കൊര കൊര, bark, no bite

ഇലായക്

പച്ച വെള്ളത്തെ കൊണ്ട് നീ താ മാറ്റി വീഞ്ഞല്ല, ആക്കി ലാവ

സ്ട്രിക്സ്66

ഉരുക്കി എടുത്ത് ഞാൻ വാളും പരിച വരിക ചതിയാ, നീ പുതിയ വരി താ

ചതിയൻ

ഒരു പിടി കവിതകൾ വളരണ നിലമിത് ഒടുവിലെ വരികളിൽ എനിക്കിരിപ്പിടം

എൽ എക്സ് ഡി വൈബ്

ഒഴുകുമീ വാക്കുകൾ, പലരുടെയും പരിശ്രമം പലവിധ രാഗത്തിൽ താളത്തിൽ കേൾക്കാനായി വാ

സൺഫ്ലവർ

കണ്ടില്ലേ NRN synergy? ഇവിടില്ല sinners, yeah എല്ലാരും G's